Testimonial
തീ ചാമുണ്ടിയുടെ മനുഷ്യരൂപം,അന്ധവിശ്വാസങ്ങളെ സംസ്കരിക്കുന്ന നിളാ തീരം...
പൗരാണികവും
പ്രസിദ്ധവുമായ വില്വമലയുടെ താഴെ, നിളയോടു ചേർന്ന ഐവർമഠത്തിൽ സംസ്കാരം എന്ന വാക്കിന്റെ ഏറ്റവും മൂല്യവത്തായ ചില ഉദാഹരണങ്ങൾ കാണാം.. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇക്കാലവും കാണപ്പെടുന്ന മരണാനന്തര കർമങ്ങൾ, മരണം എന്ന സത്യത്തെ മുഴുവനായി ഉൾക്കൊണ്ടു തന്നെ യാതൊരു ലാഭേച്ഛയുമില്ലാതെ കർമ്മം ചെയ്യുന്നവരിലേക്കെത്തിക്കുന്നു ശ്രീ രമേശ് കോരപ്പത്ത്.
സ്ത്രീകൾക്കു ശ്മശാനസന്ദർശനം പോലും നിഷിദ്ധമായ വിദൂരമല്ലാത്ത കാലത്തുനിന്നും ശവസംസ്കാരമടക്കം എല്ലാ ചടങ്ങുകളും ചെയ്യാമെന്ന രീതിയിലേക്ക് ഒരു കാലഘട്ടത്തിനെ എത്തിച്ച ഇക്കാലത്തെ സാമൂഹ്യപരിഷ്കർത്താവ്.. ഉറ്റവരും ഉടയവരുമില്ലാതെ സംസ്കരിക്കപ്പെട്ട ആത്മാക്കൾക്കു ബലിയിടുന്നതടക്കം വിശ്വാസത്തെ മുറുകെ പിടിക്കുന്ന ധന്യാത്മൻ. ശ്മശാനഭൂമിയെ കൃഷിഭൂമിയാക്കുന്ന സങ്കല്പം യാഥാർത്ഥ്യമാക്കാൻ അക്ഷീണം യത്നിക്കുന്ന, അന്ധവിശ്വാസത്തെ നിളയുടെ തീരത്തു സംസ്കരിക്കുന്ന രമേശേട്ടന് എല്ലാ ഭാവുകങ്ങളും...
ശന്തനു മുകുന്ദൻ
കീഴില്ലം, കിള്ളിമംഗലം...