Testimonial

നിളയുടെ തീരത്ത് ശരീരം ഉപേക്ഷിച്ചു മനുഷ്യൻ മോക്ഷത്തിലേക്ക് യാത്ര തുടരുന്നൊരിടമുണ്ട്… അതാണ് ഐവർ മഠം. ഒരുപക്ഷെ, കാശി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ എരിഞ്ഞമരുന്നിടം..ഒരിക്കലും തീയണയാത്ത ഈ ചുടല പറമ്പിലാണ് വി കെ എന്നും ഒ വി വിജയനും ഒടുവിലും ഭരതനും ലോഹിതദാസും അടക്കം നിരവധി പ്രതിഭകൾ ശരീരമെന്ന നശ്വര വസ്ത്രം ഉപേക്ഷിച്ചു അനശ്വരമായ മറ്റൊരു യാത്രയ്ക്ക് തുടക്കമിട്ടത്.. ഒരു നീർകുമിള പോലെ താള, ഭാവ, ലയങ്ങൾ പോലെ ആടിത്തിമിർത്ത ജീവിതങ്ങൾ ചുവന്ന പട്ട് പൊതിഞ്ഞു അഗ്നിയിലേക്ക് ആവാഹിക്കാനായി അവസാനത്തെ ഊഴം കാത്തിരിപ്പുണ്ട് ഇവിടെ…എന്തൊക്കെ നേടിയാലും വെട്ടിപിടിച്ചാലും അതൊന്നും അവസാന യാത്രയ്ക്ക് കൂട്ടാകില്ലെന്ന പ്രപഞ്ച സത്യതിന് സാക്ഷിയാകുന്നിടം കൂടിയാണ് ഐവർ മഠം. എല്ലാത്തിനും സാക്ഷ്യം വഹിച്ചു ചുടല ഭദ്രകാളിയും നിളയുടെ കാലഭൈരവനും മാത്രം.
Sasi Kumar
Nila seva samithi, Mayannur